| Friday, 8th May 2020, 4:45 pm

കൊവിഡ് കാലത്തെ സജീവ ഇടപെടല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചു വരലിന്റെ സൂചനയോ?; രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് കാലത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയും പരിഹാരം നിര്‍ദേശിക്കുന്ന രീതിയാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായ ഈ നടപടിയ്ക്കാണ് പ്രശംസ ലഭിച്ചത്.

കൊവിഡ് കാലത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിന്റെ മടങ്ങിവരവാണോ എന്ന് പലരും ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് രാഹുല്‍ ഗാന്ധി ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. എന്‍.ഡി.ടി.വി.യോടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അദ്ധ്യക്ഷ സ്ഥാനം അതൊരു അടഞ്ഞ അധ്യായമാണോ ഇനി തുറക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഞാനെന്റെ രാജികത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘എന്റെ നിലപാട് വളരെ വ്യക്തമാണ്. ഞാനെന്റെ രാജിക്കത്തിനോടൊപ്പം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അത് രാജിവെക്കാനും പാര്‍ട്ടിയെ സേവിക്കുക എന്നതും ഉപദേശം നല്‍കുകയും പ്രവര്‍ത്തനം നടത്തുക എന്നതുമായിരുന്നു’, എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം രുചിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. 2019 തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്. എന്റെ സേവനം, ഉപദേശം എന്നിവ പാര്‍ട്ടിയ്ക്ക് ആവശ്യമുള്ള സമയത്ത് ഞാന്‍ നല്‍കും എന്നായിരുന്നു രാജികത്തില്‍ ഉണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more