| Sunday, 3rd December 2023, 6:45 pm

ജനവിധി അംഗീകരിക്കുന്നു; പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധം തുടരും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, സംസ്ഥാനങ്ങളിലെ ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നതായും പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധം തുടരുമെന്നും കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലത്തില്‍ തെലങ്കാനയിലെ ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും രാഹുല്‍ നന്ദി പറഞ്ഞു.

‘മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം സ്വീകരിക്കുന്നു. പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടം തുടരും. തെലങ്കാനയെ സാധാരണക്കാരുടെതാക്കുമെന്ന വാഗ്ദാനം ഞങ്ങള്‍ തീര്‍ച്ചയായും നിറവേറ്റും. എല്ലാ പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദി,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെലങ്കാനയില്‍ ഒഴികെ മറ്റു മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നിലാണ്.

CONTENT HIGHLIGHT : Rahul Gandhi  responds on electtion result

We use cookies to give you the best possible experience. Learn more