| Friday, 11th January 2019, 11:02 pm

രാഹുല്‍ ഗാന്ധിക്ക് യു.എ.ഇയില്‍ ഗംഭീര വരവേല്‍പ്; ദുബായി ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത് പതിനായിരങ്ങള്‍: ഉജ്ജ്വല സ്വീകരണവുമായി പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായി: ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച്ച ദുബായിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് ഗംഭീര വരവേല്‍പ്പ്. രാഹുല്‍ ഗാന്ധി പ്രസംഗിച്ച ദുബായി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കെത്തിയത് പതിനായിരങ്ങളാണെന്ന് ദാജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

അര്‍ദ്ധരാത്രിയില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തന്നെ നിരവധിപേര്‍ രാഹുലിനെ കാണുവാനായി തടിച്ചു കൂടി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി.

രാജ്യത്ത് കഴിഞ്ഞ 4 വര്‍ഷമായി അസഹിഷ്ണുതയുടെ കാലമെന്ന് രാഹുല്‍ ഗാന്ധി ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കററ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തോട് സംവദിക്കവെ പറഞ്ഞു.

പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തിനെ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മന്‍ കി ബാത്” പറയാനല്ല, ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനാണ് വന്നിരിക്കുന്നത് എന്ന് രാഹുല്‍ ദുബൈയില്‍ പറഞ്ഞു. ജബര്‍ അലി ലേബര്‍ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read:  “ഇതാണോ സംഘീ നിന്റെയൊക്കെ ഹിന്ദുത്വം”; തന്റെ പേരില്‍ വ്യാജപ്രചരണം നടത്തിയ സംഘപരിവാറിനെതിരെ ശ്രീകുമാരന്‍ തമ്പി

രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് രാഹുല്‍ പറഞ്ഞു. മതം, ഭാഷ, സംസ്‌കാരം , സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ജി.എസ.്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തുവെന്നും തൊഴില്‍ രഹിതരായ യുവതയെയുമാണ് രാജ്യത്ത് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞുയ രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രവാസികളായ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ രാഹുലിന്റെ സന്ദര്‍ശനത്തിനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തോടു അനുബന്ധിച്ചുള്ള പരിപാടിയില്‍ സഹിഷ്ണുതയെക്കുറിച്ചായിരിക്കും രാഹുലിന്റെ പ്രസംഗം.

We use cookies to give you the best possible experience. Learn more