| Sunday, 26th November 2017, 12:25 pm

എയര്‍ ക്രാഫ്റ്റിന്റെ ശരിയായ വില എന്ത്?; റാഫേല്‍ കരാറില്‍ മോദിയെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഡോദര: റാഫേല്‍ എയര്‍ക്രാഫ്റ് കരാറിലെ കൃത്രിമത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ധനകാര്യ മന്ത്രി അരു ജയ്റ്റിലിക്കും നേരെ ചോദ്യങ്ങളുയര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. തന്റെ ചില ചോദ്യങ്ങള്‍ക്ക് ഇവര്‍ രണ്ടുപേരും കൃത്യമായി നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.


Also Read:  ‘കളിക്കാന്‍ വരട്ടെ’; ഇന്ത്യാ-പാക് ക്രിക്കറ്റിനു മോദിയുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ


എത്രയായിരുന്നു എയര്‍ ക്രാഫ്റ്റിന്റെ ശരിയായ വില?, ഗവണ്‍മെന്റ് നിശ്ചയിച്ച വില യു.പി.എ സര്‍ക്കാര്‍ കാലത്തു നടത്തിയ കരാറില്‍ നിന്നും എത്രമാത്രം വ്യത്യാസമുണ്ട്? എന്നീ ചോദ്യങ്ങള്‍ ആണ് രാഹുല്‍ പ്രധാനമന്ത്രിയോടും ധനകാര്യ മന്ത്രിയോടുമായി ചോദിച്ചത്.

60-70 വര്‍ഷങ്ങളായി എയര്‍ക്രാഫ്റ്റ് നിര്‍മ്മാണത്തില്‍ പരിചയസമ്പരായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സിനെ ഒഴിവാക്കി കോര്‍പ്പറേറ്റ് വ്യവസായിക്ക് കരാര്‍ നല്‍കിയ തീരുമാനത്തെയും രാഹുല്‍ വിമര്‍ശിച്ചു. കുടാതെ ക്യാബിനറ്റുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ എകപക്ഷീയമായി എടുക്കുന്ന രീതിയാണ് പ്രധാനമന്ത്രിയും, ധനമന്ത്രിയും സ്വീകരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഈ തീരുമാനങ്ങളെപ്പറ്റി രാജ്യത്തിന്റെ പ്രതിരോധമന്ത്രിയ്ക്ക് യാതൊരു അറിവുമില്ലെന്നും, മാത്രമല്ല ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ നിയുക്ത പ്രതിരോധമന്ത്രിക്ക് സാധിച്ചിട്ടെല്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ സംബന്ധമായുള്ള വിഷയങ്ങളില്‍ നിരുത്തരവാദമായി സര്‍ക്കാര്‍ ഇടപെടുന്നതിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.


Dont Miss: ലാലുപ്രസാദിന്റെ മകന്റെ ഭീഷണി; സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹവേദി മാറ്റി


പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കാത്തതിനു കാരണം ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് കൊണ്ടാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2015 ലെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി എര്‍പ്പെട്ട റാഫേല്‍ കരാര്‍ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ റിലയന്‍സിന് അനുകൂലമായിട്ടായിരുന്നു. പ്രതിരോധമന്ത്രിയുമായി കൂടിയാലോചിക്കാതെയാണ് ഈ കരാറില്‍ എര്‍പ്പെട്ടിരുന്നതെന്നും രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more