| Monday, 2nd March 2020, 10:10 pm

'വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല'; നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്നാണ് രാഹുലിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്വിറ്ററിലൂടെയാണ് മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന കാര്യം സൂചിപ്പിച്ചത്.

എന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച്  ഞായറാഴ്ച ആലോചിക്കുന്നു. ഈ ഞായറാഴ്ച എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത മോദി സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രതികരിക്കാറുണ്ട്. ട്വിറ്ററില്‍ മാത്രം മോദിക്ക് 53.3 മില്യണ്‍ ഫോളോവര്‍മാരുണ്ട്.

ഫേസ്ബുക്കില്‍ 44 മില്യണ്‍ ഫോളോവര്‍മാരാണ് മോദിക്കുള്ളത്. ലോകനേതാക്കന്‍മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more