പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്നാണ് രാഹുലിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ട്വിറ്ററിലൂടെയാണ് മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന കാര്യം സൂചിപ്പിച്ചത്.
Give up hatred, not social media accounts. pic.twitter.com/HDymHw2VrB
— Rahul Gandhi (@RahulGandhi) March 2, 2020
എന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ഞായറാഴ്ച ആലോചിക്കുന്നു. ഈ ഞായറാഴ്ച എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.