മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടവേളയ്ക്ക് ശേഷം റഫാല്‍ കരാര്‍ ഉയര്‍ത്തി മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ പ്രചരണം. റഫാല്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണെന്നും പ്രധാനമന്ത്രിയക്ക് പങ്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് അറിയാമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
‘റഫാലില്‍ കള്ളമുണ്ടെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാം.’
ഒക്ടോബര്‍ 21 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിലെ കണ്ഡീവാലിയില്‍ കൂറ്റന്‍ റാലിയാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ചൗകീദാര്‍ ചോര്‍ ഹെ മുദ്രാവാക്യങ്ങളുമായാണ് റാലിയില്‍ പങ്കെടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ വ്യവസായങ്ങളെല്ലാം മോദി സര്‍ക്കാര്‍ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നതെന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു.
‘ യുവാക്കള്‍ ജോലിചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനെ നോക്കാന്‍ പറയുന്നു. മോദിയും അമിത്ഷായും പ്രധാനപ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റുകയാണ്.
ചന്ദ്രദൗത്യത്തെപറ്റിയും ആര്‍ട്ടിക്കിള്‍ 370 നെയും പറ്റി തുടര്‍ച്ചയായി സംസാരിക്കുമ്പോള്‍ അത് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന മറ്റു പ്രശ്നങ്ങളെ നിശബ്ദമാക്കുകയാണ്.
മാധ്യമങ്ങളും കര്‍ഷകരുടെ പ്രശ്നങ്ങളിലും തൊഴിലില്ലായ്മയിലും മൂകത പാലിക്കുകയാണ്. 15 കോടീശ്വരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ തള്ളിക്കളഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍ നടക്കും.
WATCH THIS VIDEO: