ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിംഗളറ്റസിന്റെ അഭിപ്രായത്തെ ശരിവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്റ്റിംഗളറ്റസിന്റെ അഭിപ്രായം തന്റെ ട്വിറ്റലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
താന്‍ സ്റ്റിംഗളറ്റസിന്റെ അഭിപ്രായത്തോട് യോജിക്കുന്നെന്നും രാജ്യത്തെ എല്ലാ മതവിശ്വാസികളേയും ഒരുമിച്ചുകൊണ്ടുവരിക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മോദി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഇന്ത്യന്‍ സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും തകര്‍ക്കുമെന്നാണ് സ്റ്റിംഗളറ്റസ് പറഞ്ഞത്.
ഇത്തരത്തിലുള്ള വിഭജനം ഇന്ത്യയെ എന്നെന്നേക്കുമായി ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rahul Gandhi quotes Nobel laureate Joseph Stiglitz to target Modi govt over “politics of division”, Rahul slams Modi