|

'അജ്ഞതയേക്കാള്‍ അപകടം അഹങ്കാരമാണ്, ഐന്‍സ്റ്റീന്റെ വാചകത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 3.32 ലക്ഷം കടന്ന സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും എത്തിയിരിക്കുകയാണ് രാഹുല്‍.

ഇത്തവണ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ടാണ് കേന്ദ്രത്തിനെതിരെ രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

‘അജ്ഞതയേക്കാള്‍ അപകടകരമായ കാര്യം അഹങ്കാരമാണ്,” എന്ന ഐന്‍സ്റ്റീന്റെ വാചകം ശരിയാണെന്ന് ഈ ലോക് ഡൗണ്‍ തെളിയിച്ചിരിക്കുന്നു’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയതിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ല്‍ എത്തി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9520 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 153106 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories