'രാഹുല്‍ഗാന്ധിയുടെ പ്രസ്മീറ്റ് പാസുകള്‍ ഒരു ലക്ഷം രൂപക്ക് വിറ്റു';ആരോപണവുമായി പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ്
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ചെന്നൈ സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ച്ചവരുത്തിയെന്ന ആരോപണവുമായി പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കരാട്ടെ ആര്‍ ത്യാഗരാജന്‍.
സംസ്ഥാന കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ രാഹുല്‍ഗാന്ധിയുടെ പത്രസമ്മേളനത്തിന്റെ പാസുകള്‍ 50,000-1,00,000 രൂപക്ക് വരെ വിറ്റഴിച്ചുവെന്നാണ് ആരോപണം.
‘തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ ഗോപണ്ണ രാഹുല്‍ ഗാന്ധിയുടെ പ്രസ് മീറ്റിന്റെ പാസുകള്‍ 50,000-1,00,000 രൂപയ്ക്ക് വരെ വിറ്റു. എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്? എത്ര വലിയ സുരക്ഷാ വീഴ്ചയാണിത്. ഇതിനെതിരെ ഞാന്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും.’മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നതെന്നും കരാട്ടെ ആര്‍ ത്യാഗരാജന്‍ ചോദിച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടികാട്ടിയണ് ത്യാഗരാജനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.. ഇതിന് ശേഷം ഇദ്ദേഹം മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി.ചിദംബരവുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. തന്റെ ഭാഗം പി.ചിദംബരത്തിനോട് വ്യക്തമാക്കിയതായും അദ്ദേഹം നേതൃത്വത്തിന് മുന്നില്‍ അത് വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും ത്യാഗരാജന്‍ സസ്‌പെന്‍ഷനെ കുറിച്ച് ചോദിച്ചപ്പോള്‍ വിശദീകരിച്ചു.അടുത്തിടെ നടന്ന യോഗത്തില്‍ ഡി.എം.കെക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്ന് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തില്‍ നിരവധി പേര്‍ ഡി.എം.കെക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു, പക്ഷേ തന്റെ പേര് മാത്രമാണ് പത്രങ്ങളില്‍ വന്നതെന്ന് സസ്‌പെന്‍ഷന്റെ കാരണം ചോദിച്ചപ്പോള്‍ ത്യാഗരാജന്‍ പറഞ്ഞു.യാതൊരു വിശദീകരണവും കൂടാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കത്തെഴുതുമെന്നും ത്യാഗരാജന്‍ പറഞ്ഞു.