ന്യൂദല്‍ഹി: മിനിമം വരുമാന പദ്ധതിയുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പാവപ്പെട്ട 20% കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also read:ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ്സ് കാറ്റില്‍ പറത്തി കല്ല്യാണ്‍സിങ്: മോദിക്കുവേണ്ടി പരസ്യമായി രംഗത്ത്
ജനസംഖ്യയുടെ 20% ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അക്കൗണ്ടില്‍ നല്‍കും. അഞ്ച് ലക്ഷം കുടുംബങ്ങളിലെ 25 കോടി ആളുകള്‍ക്ക് ഗുണം ലഭിക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്താന്‍ ശേഷിച്ച തുക സര്‍ക്കാര്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് പ്രഖ്യാപനമെന്നും രാഹുല്‍ പറഞ്ഞു.
പി. ചിദംബരം അധ്യക്ഷനായ കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിയത്. മന്‍മോഹന്‍ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.