| Saturday, 31st October 2020, 12:01 pm

'താങ്ക് യു ദാദി,'; ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മകള്‍ പങ്കു വെച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്കു വനിതയുമായ ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ  ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. സത്യത്തിലും നന്‍മയിലും ജീവിക്കാന്‍ പഠിപ്പിച്ചതിന് ഒരുപാട് നന്ദി എന്നാണ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഈ വാക്കുകള്‍ അര്‍ത്ഥവത്താക്കി ജീവിക്കുക എന്നത് എന്താണെന്ന് എനിക്ക് കാണിച്ചു തന്നതിന് നന്ദി ദാദി,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഒപ്പം ഇന്ദിരാന്ധിയുടെ ഒരു ഫോട്ടോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ 36ാം ചരമവാര്‍ഷിക ദിനമാണിന്ന്. 1984 ഒക്ടോബര്‍ 31 നാണ് ബോഡിഗാര്‍ഡുകളുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്.
സിഖുകാരുടെ പുണ്യസ്ഥലമായ സുവര്‍ണക്ഷേത്രത്തിലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ട്വിറ്ററിലൂടെ ഇന്ദിരാന്ധിയെ സ്മരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Pays Tributes to Indira Gandhi on Her Death Anniversary

We use cookies to give you the best possible experience. Learn more