| Friday, 7th August 2020, 9:10 am

അന്നേ പറഞ്ഞു രോഗികള്‍ 20 ലക്ഷം കടക്കുമെന്ന്, മോദിയെ ഇപ്പോള്‍ കാണാനുമില്ല; പഴയ ട്വീറ്റ് ഓര്‍മ്മപ്പെടുത്തി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് കടക്കവേ പഴയ ട്വീറ്റ് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ജൂലൈ 17 ന് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു രാഹുലിന്റെ ട്വീറ്റ്. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ആഗസ്റ്റ് 10 ആകുമ്പോള്‍ ഇന്ത്യയില്‍ 20 ലക്ഷം രോഗികള്‍ ഉണ്ടാകുമെന്നും രാഹുല്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 2025409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വൈകാതെ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 29,17,562 പേരാണ് രോഗബാധിതരായുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Covid19 Narendra Modi India

We use cookies to give you the best possible experience. Learn more