| Sunday, 15th April 2018, 11:56 pm

രാജ്യവ്യാപക 'സേവ് ദി കോണ്‍സ്റ്റിറ്റ്യൂഷന്‍' കാംപെയിനിന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭരണഘടനക്കും ദളിത് സമൂഹത്തിനും നേരെ നടക്കുന്ന അതിക്രമങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനായി രാജ്യവ്യാപക “സേവ് ദി കോണ്‍സ്റ്റിറ്റ്യൂഷന്‍” (ഭരണഘടനയെ സംരക്ഷിക്കുക) കാംപെയിനിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഏപ്രില്‍ 23നാണ് കാംപെയിന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് ദളിത് സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളെകുറിച്ച് ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെ കോണ്‍ഗ്രസ് നടത്താനിരിക്കുന്ന കാംപെയ്‌നില്‍ സില്ല പരിഷത്ത്, സിവില്‍ അതോറിറ്റി, പഞ്ചായത്ത് സമിതി അധികൃതരും ദലിത് നേതാക്കളും പങ്കെടുക്കും. കൂടാതെ ദേശീയ-പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസിന്റെ യുവ-വനിതാ-സേവാദള്‍ സംഘടനകളും തല്‍കതോരയിലെ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കാംപെയ്‌നില്‍ പങ്കുചേരും.


Also Read: സിറിയക്കെതിരെ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കയുടെ നേതൃത്വത്തെ പ്രശംസിച്ച് നേതെന്യാഹു


“ഭരണഘടന ബി.ജെ.പിയുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. (ദളിത്) സമൂഹത്തിന് വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങളും നിഷേധിക്കുന്നു. ഇത്തരത്തിലുള്ള വിവിധ വിഷയങ്ങളിലായി നമ്മുടെ അംഗങ്ങള്‍ രോഷാകുലരാണ്”,കോണ്‍ഗ്രസ് പട്ടികജാതി സംഘടനാ ചെയര്‍മാനും കാംപെയ്ന്‍ സംഘാടകനുമായ നിതിന്‍ റൗത് പറഞ്ഞു. ഭരണഘടനയും ദലിതുകളും രാജ്യത്ത് എന്തിന്റെ പേരിലാണ് ആക്രമിക്കപ്പെടുന്നത് എന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു ആക്രമണസാഹചര്യങ്ങളും ഇല്ലായിരുന്നു എന്നും റൗത് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വോട്ടര്‍മാരില്‍ ഏകദേശം 17 ശതമാനം ദലിതാണ്. പട്ടികജാതിയില്‍പ്പെട്ടവര്‍ക്കായി 84 പാര്‍ലമെന്റ് സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more