| Monday, 6th February 2017, 3:12 pm

ഇ. അഹമ്മദിന് അനാദരവ്: പാര്‍ലമെന്റില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

“വീ ആര്‍ അഹമ്മദ് സാഹബ്” എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു എം.പിമാര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.


ന്യൂദല്‍ഹി:  ഇ. അഹമ്മദിന്റെ മരണവിവരം മറച്ചുവെക്കുകയും മക്കളെയടക്കം കാണാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.

പാര്‍ലമെന്റ് വളപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ എം.പിമാര്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിഷേധത്തില്‍ പങ്കെടുത്തു. “വീ ആര്‍ അഹമ്മദ് സാഹബ്” എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു എം.പിമാര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.

വിഷയം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും പ്രധാനമന്ത്രിയുടെ വിശദീകരണം മാത്രം മതിയാവില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സ്വതന്ത്രാന്വേഷണമാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


Read more: മമതാ ബാനര്‍ജി മിനി മോദി: എന്തുകൊണ്ട് അവര്‍ എതിരാളികളായെന്ന് മനസിലാവുന്നില്ല: ചേതന്‍ ഭഗത്


ചോദ്യോത്തരവേളയില്‍ വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനകത്ത് കോണ്‍ഗ്രസ്, ഇടതു എം.പിമാരടക്കം വാക്ക് ഔട്ട് നടത്തി. കേരളത്തിലെ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു.

അതേ സമയം പ്രതിപക്ഷം ഇ. അഹമ്മദിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അവരുടെ പരമാവധി പരിശ്രമിച്ചിരുന്നതായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.


Also read: ജയിലില്‍ ‘ഗോമാതാ പൂജ’ നടത്തിയ ജയില്‍ സുപ്രണ്ടിനെതിരെ നടപടിയെടുക്കണം: വി.എസ് അച്യുതാനന്ദന്‍


Latest Stories

We use cookies to give you the best possible experience. Learn more