ന്യൂദല്‍ഹി: മാരിറ്റല്‍ റേപ്പിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ സമൂഹത്തില്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് വൈവാഹിക ബലാല്‍സംഗം എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സ്ത്രീകളുടെ സുരക്ഷക്കായി ഈ വിഷയം സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തെ പറ്റി കേന്ദ്രം സംസ്ഥാനങ്ങളോടും ചീഫ് ജസ്റ്റിസുമാരോടും അഭിപ്രായം തേടിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥ പ്രകാരം 15 വയസിന് മുകളില്‍ പ്രായമുള്ള ‘ഭാര്യയുമായി’ ലൈംഗീകബന്ധത്തിലേര്‍പ്പടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ബലാത്സംഗത്തെ ബലാത്സംഗം എന്ന് വിളിക്കാന്‍ ഭാര്യക്ക് അവകാശം നിഷേധിക്കുന്നത് ന്യായമാണോയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജശേഖര്‍ റാവു വെള്ളിയാഴ്ച ദല്‍ഹി ഹൈക്കോടതിയോട് ചോദിച്ചു.
ഇന്ത്യന്‍ റേപ്പ് ലോ അനുസരിച്ച് ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ഐ.ടി ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍, ഒരു പുരുഷനും സ്ത്രീയും സമര്‍പ്പിച്ച ഹര്‍ജികള്‍ എന്നിവ തിങ്കളാഴ്ച പരിഗണിക്കും.
Consent is amongst the most underrated concepts in our society.
It has to be foregrounded to ensure safety for women. #MaritalRape