ന്യൂദല്‍ഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. നമസ്‌തേ ട്രംപ് മുതല്‍ രാജസ്ഥാന്‍ പ്രതിസന്ധി വരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ‘നേട്ടങ്ങള്‍’ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കിയത് നമസ്‌തേ ട്രംപ് പരിപാടിയും അത് കഴിഞ്ഞ് കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കിയതും കൊവിഡിനെ പ്രതിരോധിക്കാന്‍ വിളക്ക് തെളിച്ചതും രാജസ്ഥാന്‍ പ്രതിസന്ധിയുമാണെന്ന് രാഹുല്‍ പരിഹസിച്ചു.
‘കൊവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍
ഫെബ്രുവരി-നമസ്‌തേ ട്രംപ്; മാര്‍ച്ച്- മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കി; ഏപ്രില്‍- കൊവിഡ് വിളക്ക് കത്തിക്കല്‍; മെയ്- ബിജെപി സര്‍ക്കാരിന്റെ ആറു വര്‍ഷം ആഘോഷിക്കല്‍; ജൂണ്‍- വെര്‍ച്വല്‍ റാലി സംഘടിപ്പിക്കല്‍; ജൂലൈ- രാജസ്ഥാനിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം.
ഇത് കൊണ്ടാണ് കൊവിഡിനെ തുരത്തുന്നതില്‍ രാജ്യം സ്വയം പര്യാപ്തമായിരിക്കുന്നത്,’ രാഹുല്‍ പറഞ്ഞു.
രാജസ്ഥാന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി പ്രസ്താവനകള്‍ നടത്തിയെങ്കിലും ബിജെപിയുമായി ബന്ധപ്പെടുത്തി രാഹുല്‍ പ്രതികരിക്കുന്നത് ആദ്യമായാണ്.
कोरोना काल में सरकार की उपलब्धियां:
● फरवरी- नमस्ते ट्रंप
● मार्च- MP में सरकार गिराई
● अप्रैल- मोमबत्ती जलवाई
● मई- सरकार की 6वीं सालगिरह
● जून- बिहार में वर्चुअल रैली
● जुलाई- राजस्थान सरकार गिराने की कोशिश
മോദിയുടെ ‘സ്‌ട്രോംഗ് മാന്‍ ഇമേജ്’ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികാരത്തില്‍ വരാന്‍ താന്‍ ശക്തനാണെന്ന് കാണിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി അതായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക