| Wednesday, 13th March 2019, 12:51 pm

3000 സ്ത്രീകള്‍ക്കു മുമ്പില്‍ അവരുടെ ചോദ്യങ്ങള്‍ നേരിടാന്‍ എന്തുകൊണ്ട് മോദിക്ക് ധൈര്യമില്ല?; ചോദ്യങ്ങള്‍ നേരിടാനുള്ള മോദിയുടെ മടി തുറന്നുകാട്ടി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചോദ്യങ്ങളെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കാന്‍ മടിയെന്നാണ് രാഹുല്‍ ചോദിച്ചത്. ചെന്നൈയില്‍ സ്റ്റെല്ലാ മേരീസ് കോളജിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നിങ്ങളില്‍ എത്രപേര്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചു? അതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് 3000 സ്ത്രീകള്‍ക്കു മുമ്പില്‍ നിന്ന് അവരുടെ ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമില്ല?” രാഹുല്‍ ചോദിച്ചു.

Also read:വയനാട്ടിലാണെങ്കില്‍ വല്ലപ്പോഴും ചെന്നാല്‍ മതി; കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വയനാടിനെ വിലകുറച്ച് കാണിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വീഡിയോ

നിലവില്‍ ഇന്ത്യയില്‍ ഒരു ആശയപരമായ യുദ്ധം നടക്കുന്നുണ്ട്. രണ്ട് പ്രത്യയശാസ്ത്രങ്ങളായി രാജ്യം വിഭജിച്ചിരിക്കുകയാണ്. ഒന്ന് ഐക്യപ്പെടലിന്റെ പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ജനങ്ങള്‍ എല്ലാം ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നു പറയുന്നത് പ്രത്യയശാസ്ത്രമെന്നും അദ്ദേഹം വിശദീകരിച്ചു.

അധികാരത്തിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി വലിയൊരു അബദ്ധം കാണിച്ചു. ഇന്ത്യയ്ക്ക് എതിരായ പ്രത്യയശാസ്ത്രമുള്ള പി.ഡി.പിയുമായി സഖ്യത്തിലെത്തി. പ്രധാനമന്ത്രിയുടെ ഈ നയം കാരണമാണ് ഇന്ന് കശ്മീര്‍ പുകയുന്നതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more