| Saturday, 13th June 2020, 12:03 pm

'ഭ്രാന്തന്മാര്‍ ഒരേകാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വ്യത്യസ്ത ഫലം അന്വേഷിക്കുന്നു'; നാല് ലോക്ഡൗണുകളും പരാജയപ്പെട്ടത് ഇങ്ങനെയെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച നാല് ലോക്ഡൗണുകളും വിവരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിരോധത്തില്‍ സര്‍ക്കാരിനുണ്ടായ പിടിപ്പുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ബുദ്ധിഭ്രമം സംഭവിച്ചതുപോലെ കേന്ദ്രം അതേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബുദ്ധിഭ്രമമുള്ളവര്‍ ഒരേകാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വ്യത്യസ്ത ഫലം അന്വേഷിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ നാല് ലോക്ഡൗണുകളുടെയും ഗ്രാഫ് പങ്കുവെച്ചിരിക്കുന്നത്.

തെറ്റായ മത്സരത്തില്‍ വിജയിക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യയെന്ന് രാഹുല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. പിടിപ്പുകേടിന്റെയും അഹങ്കാരത്തിന്റെയും മാരകമായ സംയോജനത്തിന്റെ ഫലമായുണ്ടായ ഭീകരമായ ദുരന്തമെന്നായിരുന്നു അദ്ദേഹം ലോക്ഡൗണിനെ വിശേഷിപ്പിച്ചത്.

ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കോടെ 3,08993 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more