ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പി മുഖ്യമന്ത്രി ബുദ്ധിയില്ലാതെയാണ് പെരുമാറിയിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
യോഗി ആദിത്യനാഥിനെതിരായ ട്വീറ്റിന്റെ പേരിലായിരുന്നു പ്രശാന്ത് കനൂജിയയെ അറസ്റ്റു ചെയ്തത്.
‘എന്നെക്കുറിച്ച് വ്യാജ റിപ്പോര്‍ട്ടും വാര്‍ത്തയും ഫയല്‍ ചെയ്യുന്ന, ബി.ജെ.പി ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട നടപ്പിലാക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും ജയിലിലിടുകയാണെങ്കില്‍ മിക്ക പത്രങ്ങള്‍ക്കും ന്യൂസ് ചാനലുകള്‍ക്കും സ്റ്റാഫുകളുടെ വലിയ കുറവ് വരും.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന പോസ്റ്റ് ട്വീറ്റു ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയെ അറസ്റ്റു ചെയ്തത്.
മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കുമുമ്പില്‍ ഒരു സ്ത്രീ, തനിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ ആണ് പ്രശാന്ത് ഷെയര്‍ ചെയ്തത്. ആദിത്യനാഥുമായി കാലങ്ങളായി വീഡിയോ ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അറിയണമെന്നും സ്ത്രീ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.