| Tuesday, 30th June 2020, 5:31 pm

'നിങ്ങള്‍ ലഡാക്കില്‍ നിന്നും ചൈനീസ് സേനയെ എപ്പോള്‍ തുരത്തുമെന്ന് പറയൂ?' പ്രധാനമന്ത്രിയോട് രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനയുടെ കടന്നു കയറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കില്‍ നിന്നും ചൈനീസ് സൈന്യത്തെ എപ്പോള്‍ തുരത്തുമെന്നും രാഹുല്‍ ചോദിച്ചു.

‘ചൈന ഇന്ത്യയുടെ പ്രദേശത്ത് കയ്യേറിയെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ദല്‍ഹിയുടെ നാലു പ്രദേശത്ത് ചൈനീസ് സൈന്യം ഉണ്ടെന്നും എല്ലാവര്‍ക്കുമറിയാം. ചൈനീസ് സൈന്യത്തെ എപ്പോള്‍ തുരത്തുമെന്നും എങ്ങനെ തുരത്തുമെന്നും പറയൂ,’ രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തെ അഭി സംബോധന ചെയ്ത് സംസാരിച്ചതിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുകയും ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യ ചൈന തര്‍ക്കം ആരംഭിച്ചതുമുതല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ചൈന കടന്നുകയറിയിട്ടുണ്ടെന്ന് മോദി ജനങ്ങളോട് തുറന്നു സമ്മതിക്കണമെന്ന് നിരവധി തവണ രാഹുല്‍ ഗാന്ധിയടക്കം നിരവധി നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ഇന്ത്യയിലേക്ക് ചൈനയുടെ കടന്നു കയറ്റമുണ്ടായിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.

ജൂണ്‍ 15ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ പട്ടാളം ചൈനയിലാണോ മരിച്ചു വീണതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more