അഹമ്മദാബാദ്: രാജസ്ഥാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞ് ബി.ജെ.പി നേതാവും ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍. രാഹുലിന് മാഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയുടെയും സച്ചിന്‍ പൈലറ്റിന്റേയും മേലുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെട്ടെന്ന് നിതിന്‍ പട്ടേല്‍ ആരോപിച്ചു.
‘സിന്ധ്യയുടെയും പൈലറ്റിന്റെയും കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ക്കൈ നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് അസ്ഥിരമാകുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യും. മധ്യപ്രദേശില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടതാണ്. അതുതന്നെയാണ് ഇപ്പോള്‍ രാജസ്ഥാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ പരാജയങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’, നിതിന്‍ പറഞ്ഞു.
സിന്ധ്യയും പൈലറ്റുമാണ് രാഹുല്‍ ഗാന്ധിയുടെ ഇടം കൈയ്യും വലം കൈയ്യുമായി പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ രാഹുലിന് രണ്ട് കൈകളും നഷ്ടപ്പെട്ട അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും ആശങ്കയുണ്ടെന്നും നിതിന്‍ അഭിപ്രായപ്പെട്ടു.
22 എം.എല്‍.എമാരുമായി സിന്ധ്യ പടിയിറങ്ങിയതാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരാന്‍ കാരണമായത്. രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിനോട് വിയോജിച്ച സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ പദവിയും നഷ്ടമായെന്നും നിതിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് കുതിരക്കച്ചവടത്തിന് ശ്രമിച്ചെന്നും ബി.ജെ.പി എം.എല്‍എമാര്‍ക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നുമുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വാദത്തില്‍ പ്രതികരിച്ച് പുറത്താക്കപ്പെട്ട മുന്‍ മന്ത്രി രമേശ് മീണയും രംഗത്തെത്തി. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയിലെ എം.എല്‍.എമാരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിപ്പിച്ചത് എങ്ങനെയാണെന്ന് ഓര്‍മ്മയുണ്ടോ എന്ന് മീണ ചോദിച്ചു. സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനാണ് രമേശ് മീണ.
‘രാജസ്ഥാനില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. എനിക്ക് മുഖ്യമന്ത്രിയോട് ഒരുകാര്യം ചോദിക്കാനുണ്ട്. ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ നിങ്ങള്‍ എനിക്ക് എത്ര പണം നല്‍കി? സത്യം പറയൂ’, രമേശ് മീണ ചോദിച്ചു. ബി.എസ്.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ആളാണ് മീണ. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റിയത്.
ബി.എസ്.പി എം.എല്‍.എമാര്‍ രണ്ട് തവണയായാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നത്. ഗെലോട്ടിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ രണ്ടുനീക്കങ്ങളുമെന്നും മീണ പറഞ്ഞു. ഗെലോട്ട് അധികാരത്തിലേറിയ ആദ്യഘട്ടം ബി.എസ്.പിയുടെ നാല് എം.എല്‍.എമാരെയാണ് കോണ്‍ഗ്രസിലെത്തിച്ചത്. രണ്ടാം ഘട്ടം അധികാരത്തിലെത്തയപ്പോള്‍ ആറ് പേരെയും എത്തിച്ചു.
കഴിഞ്ഞ സെപ്തംബറിലാണ് ഒടുവിലത്തെ ശ്രമം നടന്നത്. ഇതില്‍ പ്രകോപിതയായ പാര്‍ട്ടി അധ്യക്ഷ മായാവതി, എം.എല്‍.എമാരെ കോണ്‍ഗ്രസ് പണം കൊടുത്ത് വാങ്ങുകയാണെന്ന ആരോപണമുന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ