| Monday, 3rd August 2020, 10:04 am

'രാഹുല്‍ അസ്വസ്ഥനാണ്'; പാര്‍ട്ടിക്കുള്ളിലെ ഭിന്നിപ്പും പഴിചാരലും അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭാ എം.പിമാരുടെ യോഗത്തിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉള്‍ത്തിരിഞ്ഞു വന്ന ഭിന്നതയില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങള്‍.

മുതിര്‍ന്നവരും യുവ നേതാക്കളും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ ആഴത്തിലുള്ള ഭിന്നതയുണ്ടെന്നും യു.പി.എ സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ രാഹുല്‍ ഗാന്ധിയെ അസ്വസ്ഥനാക്കിയതായി രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവ് പേര് വെളിപ്പെടുത്താതെ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അനാവശ്യമായി പ്രശ്നമുണ്ടാക്കുന്ന ആളുകളെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളും യുവ വിഭാഗവും ചേരിതിരിഞ്ഞുള്ള വാക്‌പ്പോരിന് എത്രയും പെട്ടെന്ന് അവസാനംകണ്ടെത്തണമെന്നും യു.പി.എയെ സര്‍ക്കാറിന്റെ പ്രകടനത്തെക്കുറിച്ചുള്ള ട്വിറ്റര്‍ യുദ്ധത്തിനും ഉടനടി അന്ത്യം കുറിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും കേണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

അതേസമയം, കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മില്‍ നടക്കുന്ന വാക്പ്പോര് പാര്‍ട്ടിക്കകത്തു തന്നെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം പാര്‍ട്ടി നേതൃത്വം ശക്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലൂടെയുള്ള പഴിചാരല്‍ അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍ മീഡിയകളിലൂടെയല്ല പ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ടത്, സംഘടനാ വേദികളിലൂടെ മാത്രം തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കണമെന്ന് ഇരുവിഭാഗക്കാരോടും കോണ്‍ഗ്രസ് വക്തവാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more