ബി.ജെ.പി. പ്രകടന പത്രിക: ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമെന്ന് രാഹുൽ ഗാന്ധി
national news
ബി.ജെ.പി. പ്രകടന പത്രിക: ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമെന്ന് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2019, 10:41 am

ന്യൂ​ദ​ൽ​ഹി: ബി​.ജെ.​പി​ ‘സങ്കൽപ്പ് പത്ര’ എന്ന പേരിൽ പുറത്തിറക്കിയ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്രകടന പത്രികയിൽ നിഴലിക്കുന്നത് നരേന്ദ്ര മോദി എന്ന ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്നും ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കിയതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

പ്രകടനപത്രിക ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ധീർഘവീക്ഷണം ഇല്ലാത്തതും ആണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിശദമായ ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയതെന്നും ജനങ്ങളുടെ ശബ്ദമാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലൂടെ പ്രതിധ്വനിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

 

ബി.ജെ.പി. പ്രകടന പത്രികയുടെ പ്രകാശനത്തിൽ വെച്ച് ‘എ.സി. മുറികളിൽ ഇരിക്കുന്നവർക്ക് ദാരിദ്ര്യത്തെ ഇല്ലാതാകാൻ കഴിയില്ല’ എന്ന് കോൺഗ്രസിനെ ലക്ഷ്യമാക്കി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പരാമര്ശത്തിനുള്ള മറുപടി ആയി കൂടിയാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ‘സ​ങ്ക​ൽ​പ് പ​ത്ര’ എ​ന്ന പേ​രി​ൽ പ്ര​ക​ട​ന​പ​ത്രി​ക പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ബി.ജെ.പി. ഭരണത്തിലെ അ​ഞ്ച് വ​ർ​ഷങ്ങൾ സുവർണ്ണലിപികളിൽ ആണ് എഴുതപ്പെടാൻ പോകുന്നതെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും അവകാശപ്പെട്ടിരുന്നു.