R
| Monday, 11th December 2017, 5:23 pm

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി പ്രഖ്യാപിച്ചു; ശനിയാഴ്ച ചുമതലയേല്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് സമയം അവസാനിച്ചപ്പോള്‍ ഏക സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാത്രമാണ് ഉണ്ടായിരുന്നത്.

19 വര്‍ഷത്തെ തലമുറമാറ്റത്തിനാണ് ശനിയാഴ്ച കോണ്‍ഗ്രസ് ആസ്ഥാനം സാക്ഷ്യം വഹിക്കുക. എ.ഐ.സി.സി. ആസ്ഥാനത്ത് ചേരുന്ന പ്രത്യേക ചടങ്ങിലായിരിക്കും ചുമതലക്കൈമാറ്റം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും അന്ന് ചേരും.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്നായിരുന്നു. രാഹുല്‍ഗാന്ധി മാത്രമാണ് അധ്യക്ഷസ്ഥാനത്തേക്ക് പത്രിക നല്‍കിയത്. എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് സമിതി രാഹുലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഹുലിനായി 89 പത്രികളാണ് സമര്‍പ്പിക്കപ്പെട്ടത്. എല്ലാം അംഗീകരിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെയാണ് കോണ്‍ഗ്രസിലെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more