ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് രാഹുലിന് ആശങ്കകളുണ്ടെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു.
‘രാജ്യത്തെക്കുറിച്ചുള്ള ആശങ്കകളും പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധി ജി സമീപകാലത്തിറക്കിയ വീഡിയോകളിലും അഭിമുഖങ്ങളിലും വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്. രാഹുല്‍ജി ഉന്നയിച്ച വിഷയങ്ങള്‍ക്ക് ബി.ജെ.പിയുടെ പക്കല്‍ മറുപടിയില്ല. അവര്‍ രാഹുല്‍ജിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്’, ഗെലോട്ട് ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ പുറത്തിറക്കിയ വീഡിയോകളെ പരാമര്‍ശിച്ചാണ് ഗെലോട്ടിന്റെ ട്വീറ്റ്. രാജസ്ഥാന്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും രാഹുല്‍ ഇടപെടാത്തതിനെക്കുറിച്ച് ഗെലോട്ട് പ്രതികരിച്ചിട്ടുമില്ല.
സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കണം. അതിന് ശേഷം ഇടപെടാം എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടെന്നാണ് വിവരം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ