ന്യൂദല്‍ഹി: രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാല്‍ നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാനോ ചടങ്ങിന് ക്ഷണിക്കാനോ രാഷ്ട്രപതിയെ കിട്ടാത്തത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിക്ക് അപമാനമാണ്.
പാര്‍ലമെന്റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാലാണ് നിര്‍മിക്കേണ്ടത്,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതിരണം.
കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, എന്‍.സി.പി, ആര്‍.ജെ.ഡി, എ.എ.പി, ജെ.ഡി.യു, ഡി.എം.കെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെ.എം.എം, എന്‍.സി, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, വി.സി.കെ, എം.ഡി.എം.കെ എന്നീ 19 പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിച്ച് സംയുക്ത പ്രസ്താവന ഇറക്കിയത്.