ന്യൂദല്‍ഹി: കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലവില്‍ രാഹുല്‍ ഉപാദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ആളാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് കരുതുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ഇതുവരെ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. രാഹുലിനെതിരെ ആരും മത്സരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. കോണ്‍ഗ്രസ്സിന്റെ ഭരണഘടന അനുസരിച്ച് രാഹുല്‍ സ്വമേധയാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും 10 പ്രാദേശിക കോണ്ഗ്രസ്സ് കമ്മിറ്റി പ്രധിനിധികളില്‍ നിന്നും മത്സരിക്കുന്നതിനുള്ള സമ്മതവും തേടിയിരിക്കണം.
തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന പാര്‍ട്ടി പാനല്‍ ആയ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് മുന്നിലാണ് രാഹുല്‍ നാമനിര്‍ദേശം സമര്‍പ്പിക്കുന്നത്. അഞ്ചിന് സൂക്ഷ്മ പരിശോധന നടത്തി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും. ആവശ്യമായാല്‍ 16 ന് തെരഞ്ഞെടുപ്പും 19 ന് വോട്ടെണ്ണലും നടക്കും. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ നല്‍കിയത്. ഈ മാസം 11 ആണ് നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.
മറ്റാരും മത്സരത്തിനില്ലെങ്കില്‍ 11 ന് രാഹുലിനെ വിജയിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തും. കൂടാതെ എ.ഐ.സി.സി സമ്മേളനത്തിന് മുന്‍പ് തന്നെ രാഹുല്‍ ചുമതല ഏല്‍ക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.