ഞങ്ങള്‍ ചോദിച്ചത് പത്തുദിവസം, പക്ഷെ രണ്ട് ദിവസത്തിനകം നടപ്പിലാക്കി; കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയില്‍ രാഹുല്‍ ഗാന്ധി
national news
ഞങ്ങള്‍ ചോദിച്ചത് പത്തുദിവസം, പക്ഷെ രണ്ട് ദിവസത്തിനകം നടപ്പിലാക്കി; കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയില്‍ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2018, 10:51 pm

ന്യൂദല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.”” ഞങ്ങള്‍ ചോദിച്ചത് പത്തു ദിവസം. പക്ഷെ നടപ്പിലാക്കിയത് രണ്ട് ദിവസത്തിനകം”” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അധികാരത്തില്‍ എത്തിയാല്‍ രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ കടം എഴുതിതള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു.

പത്ത് ദിവസമായിരുന്നു തെരഞ്ഞെടുപ്പ് പത്രികയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസത്തിനകം എല്ലാം നടപ്പിലാക്കി. ഈ വിജയമാണ് ട്വിറ്ററിലൂടെ രാഹുല്‍ പങ്കുവെച്ചത്.

ALSO READ: സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക

2018 മാര്‍ച്ച് 31ന് ശേഷം ബാങ്കുകളില്‍ നിന്നെടുത്ത കടമാണ് മധ്യപ്രദേശില്‍ എഴുതിതള്ളിയത്.ഛത്തീസ്ഗഢില്‍ കാര്‍ഷിക കടം എഴുതി തള്ളിയതിന് പുറമെ കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില ക്വിന്റലിന് 1700ല്‍ നിന്ന് 2500 ആക്കി ഉയര്‍ത്തുകയും ചെയ്തു. രാജസ്ഥാനില്‍ ഇന്നാണ് കാര്‍ഷിക കടം എഴുതിതള്ളിയത്.

ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ കര്‍ഷകരുടെ അവസ്ഥ ഏറെ ദുരിതമായിരുന്നു. കാര്‍ഷികോല്‍പന്നങ്ങളുടെ വില ഇടിവും താങ്ങുവില പ്രഖ്യാപിക്കാത്തതും കര്‍ഷകരുടെ ജീവിത സാഹചര്യം ദുസ്സഹമാക്കി.

ഈയൊരു രാഷ്ട്രീയ സാഹചര്യം മുതലാക്കിയാണ് മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഗ്രാമീണമേഖലയിലെ വോട്ട് ഷെയറില്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് ബഹുദൂരം പിന്തള്ളിയിരുന്നു.