| Monday, 29th May 2017, 7:26 am

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ്; കിരാതവും അംഗീകരിക്കാന്‍ കഴിയാത്തതുമെന്ന് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കണ്ണൂരില്‍ കാളയെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്നത് കിരാതവും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍


കണ്ണൂരില്‍ കാളക്കൂട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് ശേഷമുണ്ടായ ആദ്യ കേസാണിത്.

യൂത്ത് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വ്യവസ്ഥാപിതമായ നിയമമുണ്ടെന്നും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് മാന്യത പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാവ് എം. ലിജു പ്രതികരിച്ചിരുന്നു. ചെറുപത്തിന്റെ അപക്വതയിലാകാം ഇത്തരം നടപടിയെന്നായിരുന്നു ലിജു പറഞ്ഞത്.


Don”t Miss: ‘വല്ല്യേട്ടന്‍ പോണെങ്കില്‍ പോട്ടെ, അതിലും ‘വലിയ’ ഏട്ടന്‍ വരുന്നു’; ലിവര്‍പൂള്‍ ഇതിഹാസതാരം ഐ.എസ്.എല്ലിലേക്ക്; കുയറ്റിനെ ചാക്കിലാക്കാന്‍ ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സും


പരസ്യമായി മാടിനെ അറുത്തതിനെതിരെ യുവമോര്‍ച്ച് പരാതി നല്‍കിയിരുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന് പിന്നാലെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂര്‍ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കി പ്രതിഷേധിച്ചത്.

We use cookies to give you the best possible experience. Learn more