| Tuesday, 14th March 2017, 1:28 pm

ഗോവയിലും മണിപ്പൂരിലും ബി.ജെ.പിയുടെ പണത്തിന് മുന്‍പില്‍ തോറ്റെന്ന് രാഹുല്‍ ; യു.പിയിലെ വിജയത്തിന്റെ കാരണം വേറെയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നോ: യു.പിയിലെ പരാജയം സമ്മതിക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. യു.പിയില്‍ ബി.ജെ.പി വിജയിച്ചെന്നും ഈ സാഹചര്യത്തില്‍ അവരെ അഭിനന്ദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും രാഹുല്‍ പറഞ്ഞു.

യു.പിയിലെ അവരുടെ വിജയത്തിന് പല കാരണങ്ങളുമുണ്ട് അതിലൊന്ന് ധ്രുവീകരണമാണെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ചാണ് അവര്‍ വോട്ട് നേടിത്.

ഇപ്പോള്‍ ഞങ്ങള്‍ പ്രതിപക്ഷമാണ്. ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികം. യു.പിയില്‍ ഞങ്ങള്‍ക്ക് തിരിച്ചടി സംഭവിച്ചു. അത് അംഗീകരിക്കുന്നു.

രണ്ട് സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നിട്ടും ബി.ജെ.പി അതിനെ പണത്തിന്റെ സ്വാധീനത്തില്‍ മറികടന്നു. ഞങ്ങളുടെ യുദ്ധം ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ്.

ഗോവയിലും മണിപ്പൂരിലും അവര്‍ സ്വീകരിച്ച നടപടിക്കെതിരെയാണ് തങ്ങളുടെ യുദ്ധമെന്നും രാഹുല്‍ പറയുന്നു.


Dont Miss ഗോവയില്‍ വിശ്വാസ വോട്ട് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്; പരീക്കറിന്റെ സത്യപ്രതിജ്ഞയ്ക്ക് തടസമില്ല 


ഇതിനിടെ ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ അടിയന്തിരമായി വിശ്വാസവോട്ട് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും പരീക്കറിന്റെ സത്യപ്രതിജ്ഞ തടയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

പരീക്കര്‍ സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ കഴിഞ്ഞ് ഉടന്‍ തന്നെ ബി.ജെ.പി വിശ്വാസ വോട്ട് നേടണം എന്നാണ് കോടതി ഉത്തരവിട്ടത്. സുപ്രീം കോടതിയുടെ ഉത്തരവ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വാദം തള്ളിയ പരമോന്നത കോടതി കോണ്‍ഗ്രസിന് എത്ര എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്ന് ചോദിച്ചു. ഈ വിവരം എന്തുകൊണ്ടാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നും കോടതി ചോദിച്ചു.

We use cookies to give you the best possible experience. Learn more