ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ന്യൂദല്‍ഹി മണ്ഡലം ഔറംഗസേബ് റോഡ് 81ാം പോളിംഗ് ബൂത്തിലെത്തിയാണ് രാഹുല്‍ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത്.
Delhi: Congress leader Rahul Gandhi arrives at polling booth number 81&82 at Aurangzeb Road to cast his vote in #DelhiElections2020 pic.twitter.com/FtDxzMRRys
— ANI (@ANI) February 8, 2020
പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 70 സീറ്റിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് നടക്കുന്നത്. 1.47 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. അതില്‍ 2.08ലക്ഷം പുതിയ വോട്ടര്‍മാരാണ്.
Voted along with my family, including my first-time voter son. Urge all young voters to come out to vote. Your participation strengthens democracy. pic.twitter.com/QU8wUZ18hv
— Arvind Kejriwal (@ArvindKejriwal) February 8, 2020
ത്രികോണ മത്സരമാണ് ദല്‍ഹിയില്‍ നടക്കുന്നത്. ആംആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടം നടത്തുമ്പോള്‍ ദല്‍ഹിയില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം 15 വര്‍ഷം ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ വോട്ട് ശതമാനം കൂട്ടാനുള്ള ശ്രമത്തിലുമാണ്.
Delhi: Former Prime Minister Dr Manmohan Singh and his wife Gursharan Singh cast their vote at Nirman Bhawan in New Delhi assembly constituency. pic.twitter.com/8uQVVv04Xr
— ANI (@ANI) February 8, 2020
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഷാഹിന്‍ബാഗിലെ എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്.
ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഫെബ്രുവരി 10 തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിട്ടുണ്ട്.