| Wednesday, 14th November 2018, 11:22 pm

ധനികര്‍ക്ക് ഒരു ഇന്ത്യ,പാവങ്ങള്‍ക്ക് മറ്റൊരു ഇന്ത്യ: ജനങ്ങള്‍ അക്കൗണ്ടിലെത്താത്ത 15ലക്ഷത്തെ കുറിച്ച് മോദിയോട് ചോദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാര്‍ഷ്ട്യമെന്ന് രാഹുല്‍ ഗാന്ധി.ജനങ്ങള്‍ അക്കൗണ്ടിലെത്താത്ത 15ലക്ഷത്തെ കുറിച്ച് മോദിയോട് ചോദിക്കണമെന്നും രാഹുല്‍ ഗാന്ധി ആശ്യപ്പെട്ടു.

ചത്തീസ്ഗാഢിലെ ഭിലായിയില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചത് സാധാരണക്കാരന്റെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന കാര്യം മോദി മനസ്സിലാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

രണ്ട് ഇന്ത്യകളാണ് നിലനില്‍ക്കുന്നത്. ഒരു ഇന്ത്യ ധനികരുടേതാണ്; അനില്‍ അംബാനിയുടെയും മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും വിജയ് മല്യയുടെയും ഇന്ത്യ. മറ്റൊരു ഇന്ത്യ നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാരുടേതും. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഇന്ത്യ. ഈ വേര്‍തിരിവ് വേണ്ട. നമുക്ക് ഒരു ത്രിവര്‍ണ പതാകയാണുള്ളത്. രാജ്യവും ഒന്നായേ മതിയാകൂ രാഹുല്‍ പറഞ്ഞതായി   മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read:  രാമക്ഷേത്ര നിര്‍മ്മാണത്തിനായി പുതിയ 25000 ബജ്‌രംഗ്ദള്‍ റിക്രൂട്ടുകള്‍, ആയുധ പരിശീലനം; പ്ലാന്‍ വിശദീകരിച്ച് വി.എച്ച്.പി

ധനികര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ സാധാരണക്കാരനും ലഭിച്ചേ മതിയാകൂ. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ധനികരുടെയും വായ്പ എഴുതിത്തള്ളരുതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത തവണ സന്ദര്‍ശനത്തിനെത്തുമ്പോള്‍ എനിക്കു വേണ്ടി മോദിയോടു നിങ്ങള്‍ ഒരു ചോദ്യം ചോദിക്കണം. 15ലക്ഷം അക്കൗണ്ടില്‍ ഇട്ടുതരുമെന്നും രണ്ടുകോടിയാളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും കര്‍ഷകര്‍ക്ക് ന്യായവില നല്‍കുമെന്നും രാജ്യത്തിന്റെ കാവല്‍ക്കാരനായിരിക്കുമെന്നും 2014ല്‍ പറഞ്ഞതിനെ കുറിച്ച് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ സംസാരിക്കാത്തതെന്ന്- രാഹുല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more