ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് അമ്പതാം പിറന്നാള്‍. ആഘോഷങ്ങളില്ലാതെ ദല്‍ഹിയിലെ വീട്ടില്‍തന്നെ ചെലവഴിക്കാനാണ് രാഹുല്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തിന്റെയും അതിര്‍ത്തിയില്‍ സൈന്യം കൊല്ലപ്പെട്ടതിന്റെയും പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്നാണ് രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള ദേശീയ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
സംസ്ഥാന, ജില്ലാ നേതൃത്വങ്ങളോടും ആഘോഷങ്ങള്‍ വേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് എ.ഐ.സി.സി
ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു.
‘രാഹുല്‍ ജിക്ക് ആരോഗ്യവും സന്തോവും ആശംസിക്കുന്നു. കൊവിഡ് പ്രതിസന്ധിയിലും അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലും പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവസരത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ എത്തിക്കാനും ജവാന്മാര്‍ക്ക് ആദരവും ബഹുമാനവും അര്‍പ്പിക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനം’, കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
രാഹുലിന്റെ ജന്മദിനത്തിന്റെ ഭാഗമായി അമ്പത് ലക്ഷം അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കളും മാസ്‌കും സാനിറ്റൈസറുകളും ഉള്‍പ്പെടെയുള്ളകിറ്റ് വിതരണം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ