ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അസമിലേക്ക്; കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പ്രകടനം
national news
ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അസമിലേക്ക്; കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പ്രകടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2019, 7:49 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം നയിച്ചേക്കും. അസമിലെ ഗുവാഹത്തിയിലാണ് ഡിസംബര്‍ 28ന് കോണ്‍ഗ്രസ് പ്രക്ഷോഭം.

ഡിസംബര്‍ 27ന് റായ്പൂരില്‍ നടക്കുന്ന ദേശീയ ഗോത്ര നൃത്ത ഫെസ്റ്റിവലില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. അതിന് ശേഷമാണ് ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കുക.

പാര്‍ലമെന്റില്‍ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നു. തങ്ങളുടെ സംസ്ഥാനങ്ങളില്‍ നിയമം നടപ്പിലാക്കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയുടെ രാംലീല മൈതാനത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ പ്രസംഗത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.

മോദിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്നും തൊഴിലില്ലായ്മയുടെയും സാമ്പത്തിക രംഗത്ത് ഏല്‍പ്പിച്ച ആഘാതത്തിന്റെയും ഫലമായി നിങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ നേരിടാന്‍ അവര്‍ക്ക് കഴിയില്ല. അത് കൊണ്ടാണ് അവര്‍ രാജ്യത്തെഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ