| Wednesday, 18th December 2019, 12:37 pm

തെരുവുകളില്‍ പ്രതിഷേധം, ആ സമയത്ത് രാഹുല്‍ ഗാന്ധി കൊറിയയില്‍; കോണ്‍ഗ്രസ് വിശദീകരണം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോള്‍: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കവേ കോണ്‍ഗ്രസ് നേതാവ് ദക്ഷിണ കൊറിയയില്‍ പോയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തി.

മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിക്കപ്പെട്ടതായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കൊറിയന്‍ എന്‍.ജി.ഓ കൊറിയന്‍ ഫൗണ്ടേന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധിയും സംഘവും ദക്ഷിണ കൊറിയയില്‍ എത്തിയതെന്നും കോണ്‍ഗ്രസ് വിശദമാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദക്ഷിണ കൊറിയയുടെ സഹായത്തോടെ ഐ.ടി പ്രൊജക്ടുകള്‍ നടത്തുന്നതിനെ കുറിച്ച് പഠിക്കുകയും സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നു.

ഞായറാഴ്ചയാണ് രാഹുല്‍ ഗാന്ധിയും സംഘവും യാത്രയായത്. അതേ സമയത്താണ് ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിന് നേരെ പൊലീസ് അക്രമം നടന്നത്. ഇതിനെ തുടര്‍ന്ന് കൊറിയയില്‍ നിന്ന് രാഹുല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദ്ധാര്‍ഡ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യോണിനെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയോടൊപ്പം സാം പിത്രോഡ, നിഖില്‍ ആല്‍വ എന്നിവരും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more