| Tuesday, 29th January 2019, 4:41 pm

ഈ വേദിയില്‍ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു; കോണ്‍ഗ്രസിന്റെ നേതൃസംഗമത്തില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസിനായി കൂടുതല്‍ വനിതാ നേതാക്കള്‍ ഉയര്‍ന്നുവരണമെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ എന്റെ ബൂത്ത് എന്റെ അഭിമാനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസ് പുറത്തിറക്കുക. കേരളത്തില്‍ അതിനുള്ള ഒരുപാട് പേരുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. ഈ വേദിയില്‍ സ്ത്രീപ്രാതിനിധ്യം കൂടുതല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.”

2019 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ്; പ്രിയാ രമണിക്ക് കോടതി സമന്‍സ് അയച്ചു

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് രാഹുല്‍ മറൈന്‍ഡ്രവിലെ യോഗസ്ഥലത്തേക്ക് എത്തിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more