Kerala News
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; ഷെഹ്‌ല ഷെറിന്റെ വീട് സന്ദര്‍ശിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 05, 03:40 am
Thursday, 5th December 2019, 9:10 am

ബത്തേരി: വയനാട് എം.പി രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വയനാട്ടിലെ സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിന്റെ വീട് നാളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

ബത്തേരിയിലെ സര്‍വ്വജന സ്‌കൂളും രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്‌കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോംപ്ലക്‌സും ഉദ്ഘാടനം ചെയ്യുന്ന രാഹുല്‍ ഗാന്ധി നിരവധി പരിപാടികളിലാണ് പങ്കെടുക്കുന്നത്.

ഉച്ചയ്ക്ക് നിലമ്പൂരിലെത്തി യു.ഡി.എഫ് കണ്‍വെന്‍ഷനിലും പങ്കെടുക്കും. മറ്റന്നാള്‍ ദല്‍ഹിയിലേക്ക് മടങ്ങും.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. ഷെഹ്ലയുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട തുക എം.പി ഫണ്ടില്‍ നിന്നും നല്‍കുമെന്നും രാഹുല്‍ ഉറപ്പു നല്‍കിയിരുന്നു.