ദിവസവും 150 പേര്‍ക്ക് ഉച്ചയൂണ്; ജെയ്‌സണും ജനസേവനയ്ക്കും കൈകൊടുത്ത് രാഹുല്‍ ഗാന്ധി
Kerala News
ദിവസവും 150 പേര്‍ക്ക് ഉച്ചയൂണ്; ജെയ്‌സണും ജനസേവനയ്ക്കും കൈകൊടുത്ത് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 10:04 am

തൃശ്ശൂര്‍: തെരുവുകളില്‍ വിശന്നിരിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് സൗജന്യമായി ഊണ് വിളമ്പുന്നതിലൂടെ തൃശ്ശൂര്‍ക്കാര്‍ക്ക് പരിചിതരാണ് ജെയ്‌സണും ജനസേവനയും. ഇവരുടെ നന്മയെ അഭിനന്ദിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. വടൂക്കര ജനസേവന ചാരിറ്റബിള്‍ ട്രസ്റ്റും അതിന്റെ സാരഥിയുമാണ് ദിവസവും 100 മുതല്‍ 150 പേര്‍ക്ക് വരെ ഊണ് നല്‍കുന്നത്.

‘ദിവസവും ഉച്ചയ്ക്ക് തൃശൂരിലെ ഒരു ബസ് സ്റ്റോപ്പ് വീടില്ലാത്തവര്‍ക്കും വിശക്കുന്നവര്‍ക്കും അന്നം നല്‍കുന്ന അന്നം നല്‍കുന്ന വീടായി മാറിയിരിക്കുന്നു. മദര്‍ തെരേസയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ജയ്‌സണ്‍ പോളും ജനസേവ ചാരിറ്റബിള്‍ ട്രസ്റ്റും ദിവസേന ഉച്ചയ്ക്കു 100150 പേര്‍ക്ക് ഊണു നല്‍കുന്നു. അവരുടെ പൊതുസേവനതല്‍പരതയും മാറ്റമുണ്ടാക്കാനുള്ള ആഗ്രഹവും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടിയിരിക്കുന്നു’ എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.

പഴയ പട്ടാളം റോഡിലെ ബസ് സ്‌റ്റോപ്പില്‍ ഊണ് മേശയൊരുക്കി അതില്‍ പേപ്പര്‍ ഇലയിട്ടാണ് ജെയ്‌സണും സംഘവും ഭക്ഷണം നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും ട്രസ്റ്റ് ഭക്ഷണം നല്‍കി വരുന്നു.