| Friday, 10th April 2020, 7:39 pm

സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, അംഗനവാടി അധ്യാപകര്‍ എന്നിവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍; രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ മഹാമാരിയുടെ കാലത്ത് സമൂഹത്തെ സുരക്ഷിതമായി സംരക്ഷിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, ആയമാര്‍, നഴ്‌സുമാര്‍, അംഗനവാടി അധ്യാപകര്‍ എന്നിവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം സഹായം ആവശ്യപ്പെടുന്ന സമയത്ത് പ്രവര്‍ത്തിക്കുക എന്നതാണ് ദേശസ്‌നേഹത്തിന്റെ ഉന്നതമായ രൂപമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഭയവും വ്യാജപ്രചരണവുമാണ് വൈറസിനേക്കാള്‍ അപകടകാരികള്‍. അത്തരമൊരു സമയത്ത് സാമൂഹ്യ പ്രവര്‍ത്തകര്‍ ജനങ്ങളോട് കൊവിഡ് 19ന്റെ അപകടത്തെ കുറിച്ചും അത് വ്യാപിക്കുന്ന വഴിയെ കുറിച്ചും ബോധവത്കരിക്കുന്നത് വളരെ പ്രധാനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യം സഹായം ആവശ്യപ്പെടുന്ന സമയത്ത് പ്രവര്‍ത്തിക്കുക എന്നതാണ് ദേശസ്‌നേഹത്തിന്റെ ഉന്നതമായ രൂപം. നമ്മുടെ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണ്, വാഴ്ത്തപ്പെടാതെ പോവുന്ന നമ്മുടെ നായകരാണ്. ജനങ്ങളെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സംരക്ഷിക്കുന്ന അവരെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

താന്‍ ഓരോ സാമൂഹ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു, അവര്‍ രാജ്യത്തിന് നല്‍കുന്ന സേവനത്തിന്.ഈ മഹാമാരിയുടെ കാലത്ത് അവരും അ അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതമായിരിക്കട്ടെയന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

We use cookies to give you the best possible experience. Learn more