| Saturday, 30th December 2017, 7:46 am

അധികാര ധാര്‍ഷ്ട്യം ജനങ്ങളെ സര്‍ക്കാരില്‍ നിന്നും അകറ്റി; ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഹിമാചലിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്കുപിന്നാലെയാണ് പാര്‍ട്ടിയെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരിക്കന്നത്. ഹിമാചലിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അധികാര ധാര്‍ഷ്ട്യമാണ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള പ്രധാന കാരണമെന്നാണ് രാഹുല്‍ ആരോപിച്ചത്.

ഹിമാചലിലെ പാര്‍ട്ടിയുടെ തോല്‍വി വിലയിരുത്താന്‍ സംഘടിപ്പിച്ച യോഗത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തെ രാഹുല്‍ കടന്നാക്രമിച്ചത്. ഭരണത്തിലുണ്ടായിരുന്നവര്‍ അധികാര ഗര്‍വ് കാണിചച്ചെന്നും, ഇത് സര്‍ക്കാരും ജനങ്ങളും തമ്മില്‍ അകലുന്നതിന് കാരണമായെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയുടെ തോല്‍വി സംബന്ധിച്ച് നേതാക്കള്‍ നല്‍കിയ വിശദികരണത്തില്‍ രാഹുല്‍ നേരത്തേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകള്‍ രംഗത്തെത്തിയത് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വീരഭദ്രസിംഗിനെ പേരെടുത്ത് വിമര്‍ശിച്ചാണ് രാഹുല്‍ പ്രസംഗം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ബി.ജെ.പി യെ നേരിടാനുള്ള മെച്ചപ്പെട്ട സംവിധാനങ്ങളുടെ അഭാവമാണ് കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് കാരണമെന്ന പാര്‍ട്ടി നേതാക്കളുടെ വാദം രാഹുല്‍ അംഗീകരിച്ചില്ല.

We use cookies to give you the best possible experience. Learn more