ഭോപ്പാല്‍: ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടന്ന ചൈനക്കെതിരെ രാജ്യം സ്വീകരിച്ച തിരിച്ചടിയില്‍ ചൈന ഞെട്ടിപ്പോയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
എല്ലാവരുമായും സൗഹൃദത്തിലാകാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ ആ സ്വഭാവം ബലഹീനതയായി കണക്കിലെടുത്ത് മുതലെടുക്കാന്‍ ശ്രമിക്കരുതെന്നും ഭാഗവത് പറഞ്ഞിരുന്നു ഇതിനെതിരെയാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.
ചൈനയുടെ ഭൂമി കൈക്കലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെന്നും മോഹന്‍ ഭാഗവതിന് ഉള്ളിന്റെയുള്ളില്‍ എല്ലാ സത്യവും അറിയാമെന്നും എന്നാല്‍ അതിനെ നേരിടാന്‍ ഭയപ്പെടുകയാണെന്നും രാഹുല്‍ പരിഹസിച്ചു.
നാഗ്പുരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന ദസറ ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവത് ഇന്ത്യാ-ചൈനാ സംഘര്‍ഷത്തെക്കുറിച്ച് പറഞ്ഞത്.
”ചൈന എങ്ങനെയാണ് ഇന്ത്യയുടെ പ്രദേശത്ത് അതക്രമിച്ചുകടക്കുന്നതെന്ന് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചതാണ്. തായ്‌വാന്‍, വിയറ്റ്നാം, യു.എസ്,ജപ്പാന്‍,
ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചൈന പോരാട്ടത്തിലാണ്. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥരാക്കി” എന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക