ന്യൂദല്‍ഹി: റഫാലില്‍ താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഓടിയൊളിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അനില്‍ അംബാനിയുടെ പേര് ഉച്ഛരിക്കാന്‍ പോലും മന്ത്രി തയ്യാറായില്ല. റഫാലിനെക്കുറിച്ച് താന്‍ ചോദിച്ച ഒരു ചോദ്യത്തിനും അവര്‍ മറുപടി പറഞ്ഞില്ല. പക്ഷെ അവര്‍ കുറെ സമയം സംസാരിച്ചു.”
ലോക്‌സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റ പ്രതികരണം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
തന്നെ അധിക്ഷേപിക്കുന്നതിന് പകരം അരുണ്‍ ജെയ്റ്റ്ലി റഫാലിനെക്കുറിച്ച് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി തരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
നേരത്തെ റഫാല്‍ വിഷയത്തില്‍ അരുണ്‍ ജെയ്റ്റ്ലിയും രാഹുല്‍ ഗാന്ധിയും രൂക്ഷമായ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കരാറിനെ കുറിച്ച് മുഖാമുഖം ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ റഫാല്‍ കരാറിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റേയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും ചോദ്യങ്ങള്‍ക്ക് മറുപടി തരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് നിര്‍മലാ സീതാരാമന്‍ സംസാരിച്ചത്. റഫാല്‍ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
WATCH THIS VIDEO: