| Friday, 20th July 2018, 1:59 pm

മോദി ജനങ്ങളെ വഞ്ചിച്ചു; മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളത്തരമുള്ളതുകൊണ്ട്; സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്‍മേല്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിയ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തോടു കള്ളം പറഞ്ഞെന്നും വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ നിലപാട് കള്ളമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

റാഫേല്‍ ഇടപാടില്‍ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ മോദിക്കെതിരെ ഉയര്‍ത്തിയത്. റാഫേല്‍ ഇടപാടില്‍ ഒരാള്‍ക്ക് മാത്രമാണ് ലാഭമുണ്ടായതെന്നും പ്രധാനമന്ത്രിയുടെ സുഹൃത്തിന് 45000 കോടി രൂപയുടെ ലാഭം ഉണ്ടായെന്നും രാഹുല്‍ പറഞ്ഞു.

ALSO READ: “അയ്യോ ഭൂകമ്പം വരാന്‍ പോണേ…; സഭയില്‍ രാഹുല്‍ ഗാന്ധി നടത്താനിരിക്കുന്ന പ്രസംഗത്തെ പരിഹസിച്ച് ബി.ജെ.പി

എന്നാല്‍ ഇതോടെ പ്രകോപിതരായ ഭരണപക്ഷം രാഹുല്‍ തെളിവുകള്‍ സഭയില്‍ വെക്കണമെന്നും
ഇല്ലെങ്കില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് സഭയില്‍ വാക്കുതര്‍ക്കവും ബഹളവും രൂക്ഷമായി. തുടര്‍ന്ന് സ്പീക്കര്‍ 2 മണി വരെ സഭ നിര്‍ത്തിവെച്ചു.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മോദി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചെന്നും നോട്ട് നിരോധനത്തില്‍ കര്‍ഷകരും സാധാരണക്കാരും ബുദ്ധിമുട്ടിയെന്നും നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ അമിത് ഷായുടെ മകന്റെ കാര്യത്തില്‍ കണ്ണടച്ചെന്നും കള്ളത്തരമുള്ളതുകൊണ്ടാണ് മോദി മുഖത്ത് നോക്കി സംസാരിക്കാത്തതെന്നും രാഹുല്‍ പറഞ്ഞു.

ALSO READ: അവിശ്വാസപ്രമേയം; ബി.ജെ.ഡി അംഗങ്ങള്‍ ഇറങ്ങിപ്പോയി

ജി.എസ്.ടി കൊണ്ടുവന്ന കോണ്‍ഗ്രസിനെ അന്ന് എതിര്‍ത്ത മുഖ്യമന്ത്രിയായിരുന്നു മോദിയെന്നും രാഹുല്‍ പറഞ്ഞു. പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്നും രാഹുല്‍ സഭയില്‍ ആവശ്യപ്പെട്ടു.

ചൈനയോട് എതിരിട്ട് സൈന്യം നില്‍ക്കുമ്പോള്‍ മോദിക്ക് അതിനാവുന്നില്ല. ദോക്ലാമില്‍ ചൈന ഇന്ത്യയെ ചതിച്ചു. മോദി ചൈനയില്‍ പോയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ALSO READ: “ഞാന്‍ ബി.ജെ.പിയില്‍ ആയിരിക്കുന്നിടത്തോളം കാലം”; അവിശ്വാസപ്രമേയത്തില്‍ നിലപാട് വ്യക്തമാക്കി ശത്രുഘ്‌നന്‍ സിന്‍ഹ

അതേസമയം പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍.ഡി.എ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാണ് പ്രതിപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്.

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്സഭയില്‍ വരുന്നത്. 271 അംഗങ്ങളുള്ള ബി.ജെ.പിക്ക് അണ്ണാ ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്സഭയിലുള്ളത്.

We use cookies to give you the best possible experience. Learn more