ന്യൂദല്‍ഹി: അവശ്യ ജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയുവാന്‍ ഇത്ര വൈകിയത് എന്ത് കൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകളുടെയു മാസ്‌കുകളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് മാര്‍ച്ച് 19മുതലായിരുന്നു.
‘വെന്റിലേറ്റര്‍, മാസ്‌ക് ഇവയുടെ കയറ്റുമതി നടത്താന്‍ മാര്‍ച്ച് 19വരെ അനുവാദം കൊടുത്തു, നമുക്ക് ആവശ്യത്തിനുള്ളത് ഉണ്ടായിരുന്നോ?. ഏത് തരം ശക്തികളാണ് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണോ?’, രാഹുല്‍ ഗാന്ധി ചോദിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്ത് കൊവിഡ് പടര്‍ന്നു പടിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.. ദല്‍ഹിയില്‍ മാര്‍ച്ച് 22 രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. രാത്രി 9 മണി മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.