| Tuesday, 9th October 2018, 2:20 pm

റാഫേല്‍ ഇടപാടില്‍ പാര്‍ലമെന്റില്‍ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ മുഖത്തുനോക്കാന്‍ പോലും മോദിക്ക് കഴിഞ്ഞില്ല; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ താന്‍ പാര്‍ലമെന്റില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന് എന്റെ നേരെ നോക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

“എച്ച്.എ.എല്ലില്‍ നിന്നും കരാര്‍ മോഷ്ടിച്ച് 45,000 കോടി കടമുള്ള അനില്‍ അംബാനിയ്ക്കു നല്‍കുകയാണ് മോദി ചെയ്തത്. ഇതിനെക്കുറിച്ച് ഞാന്‍ പാര്‍ലമെന്റില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന് എന്റെ നേരെ നോക്കാന്‍ പോലും കഴിഞ്ഞില്ല.” രാജസ്ഥാനില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Also Read:പെണ്‍കുട്ടിയെ അറിയില്ല, ഓര്‍മ്മ പോലുമില്ല; മീ ടുവില്‍ വിശദീകരണവുമായി മുകേഷ്

നീരവ് മോദിയേയും മല്യയേയും പോലുള്ള പണക്കാരുടെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്നും അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും രാഹുല്‍ പറഞ്ഞു. ” നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി തുടങ്ങിയ ഇന്ത്യയിലെ പണക്കാരുടെ മൂന്നുലക്ഷം കോടി ലോണ്‍ മോദി എഴുതി തള്ളി. കര്‍ഷകര്‍ ബാങ്കില്‍ നിന്നും സൗകര്യം ആവശ്യപ്പെടുകയാണ്. എന്നാല്‍ കടബാധ്യതയുടെ പേരില്‍ അവര്‍ക്ക് അത് നിഷേധിക്കുകയാണ്. കോടിപതികളുടെ മൂന്നുലക്ഷം കോടി എഴുതി തള്ളാമെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന് കര്‍ഷകരുടെ കടബാധ്യത എഴുതി തള്ളിക്കൂട” എന്നും രാഹുല്‍ ചോദിക്കുന്നു.

രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാറിനെയും രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നാലരക്കൊല്ലം ഭരിച്ച വസുന്ധരാ രാജെ തെരഞ്ഞെടുപ്പിന് ഒരുമാസം ബാക്കി നില്‍ക്കെ ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് പറയുന്നു. ഇക്കാലമത്രയും അവര്‍ എന്തു ചെയ്യുകയായിരുന്നെന്നും രാഹുല്‍ ചോദിച്ചു.

We use cookies to give you the best possible experience. Learn more