|

മോദി കള്ളന്‍; യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കി; : കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍ റിലയന്‍സിന് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ട് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാ ദിവസവും പ്രതിരോധമന്ത്രി പുതിയ പുതിയ കള്ളങ്ങള്‍ പറയുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നമ്മുടെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Also Read:“പീഡനവീരാ..”; കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഫ്രാങ്കോയെ കൂകിവിളിച്ച് ജനക്കൂട്ടം

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത് സത്യമാണോ അല്ലെങ്കില്‍ തെറ്റാണോയെന്ന് പ്രധാനമന്ത്രി വിശദമാക്കണം. അദ്ദേഹം ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് നമുക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന ബോധ്യം ഇന്ത്യന്‍ ജനതയുടെ മനസില്‍ ഉറച്ചു കഴിഞ്ഞെന്നും രാഹുല്‍ പറഞ്ഞു.

Also Read:ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി; രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഒരു കരാര്‍ മാറ്റിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് മുന്‍ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കര്‍ പറയുന്നത്. അദ്ദേഹം ഗോവയിലെ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങുന്ന തിരക്കിലായിരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.