| Friday, 20th July 2018, 3:20 pm

പേടിപ്പിക്കേണ്ട; പറഞ്ഞിട്ടേ പോകൂ; രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച് ബി.ജെ.പി എം.പിമാര്‍.

രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷത്തുനിന്നും ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഭരണപ്രതിഷേധത്തെ വകവെക്കാതെ രാഹുല്‍ പ്രസംഗം തുടരുകയായിരുന്നു.

കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തിയപ്പോള്‍ തന്റെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പറഞ്ഞ് രാഹുല്‍ പ്രസംഗം തുടരുകയായിരുന്നു. എന്നാല്‍ ഭരണപക്ഷത്തിന്റെ ബഹളം ശക്തമായതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ അല്പസമയത്തേക്ക് സഭ നിര്‍ത്തിവെച്ചു.

പാര്‍ലമെന്റില്‍ ഇന്ന് രാഹുലിന്റെ ദിനം

റഫാല്‍ വിമാനഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തോടു കള്ളം പറഞ്ഞെന്നും വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ നിലപാട് കള്ളമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സഭ ബഹളമയമായത്.

രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മോദിക്കെതിരായ ആരോപണത്തിന് തെളിവുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

ഇതോടെയാണ് പേടിപ്പിച്ചാല്‍ പേടിച്ചുപോകില്ലെന്നും പറഞ്ഞിട്ടേ പോകൂവെന്നും പറഞ്ഞ് രാഹുല്‍ തുടര്‍ന്നത്.

സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയെന്ന പ്രസ്താവന; മംമ്ത മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിംഗല്‍

നിങ്ങളുടെ ഉള്ളില്‍ എന്നെ കുറിച്ച് വെറുപ്പുണ്ടാകാം. നിങ്ങള്‍ക്കെന്ന് പപ്പു എന്നും മറ്റും ചീത്ത പറഞ്ഞ് വിളിക്കാം. എന്നാല്‍ എന്റെയുള്ളില്‍ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല. എന്നുപറഞ്ഞായിരുന്നു രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് ശേഷം മോദിക്ക് സമീപത്തേക്ക് നടന്നെത്തി രാഹുല്‍ മോദിയെ ആലിംഗനം ചെയ്യുകയും ചെയ്തു.

We use cookies to give you the best possible experience. Learn more