ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിര്‍ത്തിയ ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ പാകിസ്താന്‍ മോചിപ്പിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം.
Also Read: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയയും കുടുംബവും ദല്‍ഹിയിലേക്ക്
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ മോദിയുടെ നയതന്ത്ര ബന്ധത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. “നരേന്ദ്രഭായ്, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സ്വതന്ത്രനായിരിക്കുന്നു. പാക് സൈന്യത്തിന് ലഷ്‌കറെ ത്വൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേര്‍പ്പെടുത്തിയിരിക്കുകയാണ്. ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു . കൂടുതല്‍ ആലിംഗനം അടിയന്തിരമായി ആവശ്യമാണ്” രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത ഉദ് ധവാ നേതാവുമായ ഹാഫിസ് സയ്യിദിനെ കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ സ്വതന്ത്രനാക്കിയത്. കഴിഞ്ഞ 297 ദിവസമായി വീട്ടു തടങ്കലിലായിരുന്ന സയ്യിദിനെയാണ് മോചിപ്പിച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ 9ാം വാര്‍ഷികത്തിന്റെ തൊട്ടു മുമ്പാണ് പാകിസ്താന്‍ വീട്ടുതടങ്കലില്‍ നിന്ന് ഇയാളെ മോചിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. മോചനത്തിനു പിന്നാലെ യു.എസ്. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.