| Tuesday, 18th February 2014, 2:20 pm

തീവ്ര ചിന്താഗതിയല്ല യുവാവേശം....

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആദ്യം നരേന്ദ്ര മോഡിയ്ക്ക് വേണ്ടി നഗ്‌നയായി പ്രചരണം നടത്താന്‍ മോഡലായ മേഘ്‌നാ പാട്ടീലെത്തി. താമരപ്പൂവിന്റെ ഇതളുകള്‍ കൊണ്ട് മാത്രം മറച്ച മേഘ്‌നയുടെ ദേഹത്തിനു കുറുകെയായി  “വോട്ട് ഫോര്‍ നരേന്ദ്ര മോഡി” എന്നെഴുതിയ സ്ട്രിപ്പ് കാണാമായിരുന്നു.അതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ വിജയിപ്പിയ്ക്കണമെന്ന ആവശ്യവുമായി തുണിയുരിഞ്ഞ് മറ്റൊരു മോഡല്‍ തനിഷ സിങും രംഗത്തെത്തിയത്.


[share]

ആഡ് സ്ലോട്ട്/ഹൈറുന്നിസ


തീവ്ര ചിന്താഗതിയല്ല യുവാവേശം…. രാഹുല്‍ ഗാന്ധി”ജി”യുടെ പുതിയ പരസ്യത്തിന്റെ അടിക്കുറിപ്പാണിത്. പിന്നെയെന്താണ് യുവാവേശം എന്ന് ചോദിച്ചാല്‍ ഉത്തരമായി മറ്റൊരു പരസ്യം കാണാം.

രാഹുല്‍ ഗാന്ധിയെ വിജയിപ്പിയ്ക്കണമെന്ന ആവശ്യവുമായി മോഡല്‍ തനിഷ സിങ് പാതി വസ്ത്രത്തില്‍ പോസു ചെയ്യുന്ന ഒരു ദൃശ്യമുണ്ട്. അതിനെ ലളിതമായി പരസ്യം എന്ന് വിളിയ്ക്കാമെന്നു തോന്നുന്നു.

തീവ്ര ചിന്താഗതിയല്ല യുവാവേശം എന്ന അതിനൂതന തിയറി അങ്ങനെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കൂടി പ്രാക്ടിക്കലായി തെളിയിച്ചിരിയ്ക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും സമനില നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്നവരില്‍ പ്രധാനികള്‍ ഒരു പക്ഷേ രാഹുല്‍ ഗാന്ധിയുടെ പി.ആറുകാരായിരിയ്ക്കും.

എന്ത് ചെയ്യണം എന്ത് ചെയ്യാതിരിക്കണം എന്നൊന്നും തിരിച്ചറിവില്ലാത്ത അവസ്ഥ. സ്വന്തം നിലയ്ക്ക് രാഹുല്‍ ഉണ്ടാക്കിയിടുന്ന പ്രശ്‌നങ്ങള്‍ക്കു പുറമേ ഇദ്ദേഹത്തെ പരസ്യം ചെയ്ത് വെട്ടിനിരത്തിയിരിയ്ക്കുകയാണ് ഇവര്‍.

വളരെ പ്രൊഫഷനലായി കാര്യങ്ങള്‍ നീക്കുന്ന മോഡിയുടെ പി.ആറുകാരെ അനുകരിക്കാന്‍ ശ്രമിയ്ക്കുന്നതിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പരസ്യക്കാര്‍ കൂടുതല്‍ വെട്ടിലാവുന്നത്.

ആദ്യം നരേന്ദ്ര മോഡിയ്ക്ക് വേണ്ടി നഗ്‌നയായി പ്രചരണം നടത്താന്‍ മോഡലായ മേഘ്‌നാ പാട്ടീലെത്തി. താമരപ്പൂവിന്റെ ഇതളുകള്‍ കൊണ്ട് മാത്രം മറച്ച മേഘ്‌നയുടെ ദേഹത്തിനു കുറുകെയായി  “വോട്ട് ഫോര്‍ നരേന്ദ്ര മോഡി” എന്നെഴുതിയ സ്ട്രിപ്പ് കാണാമായിരുന്നു.

അതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ വിജയിപ്പിയ്ക്കണമെന്ന ആവശ്യവുമായി തുണിയുരിഞ്ഞ് മറ്റൊരു മോഡല്‍ തനിഷ സിങും രംഗത്തെത്തിയത്.

കോണ്‍ഗ്രസ് കൊടി കൊണ്ട് നെയ്ത അല്‍പവസ്ത്രം ധരിച്ച് രാഹുല്‍ ഗാന്ധിയുടെ ചിത്രത്തില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന തനിഷയും ഹിറ്റായി. പക്ഷേ മോഡിയെ അനുകരിച്ചു എന്ന ഒരു കുറവു മാത്രം!

യൂട്യൂബിലും ഇന്റര്‍നെറ്റിലും വൈറസു പോലെ പടര്‍ന്ന വീഡിയോകളെ കുറിച്ച് ഇരു നേതാക്കന്മാരും മിണ്ടിയില്ല. ആരാധക ശല്യം! അല്ലാതെന്താ.

മഹത്തായ ഇന്ത്യന്‍ പാരമ്പര്യം പറഞ്ഞ് കോള്‍മയിര്‍ കൊള്ളുന്ന നേതാക്കളാണ് ഇത്തരത്തില്‍ സ്ത്രീ നഗ്‌നത കാണിച്ച് വോട്ടു പിടിയ്ക്കാനിറങ്ങിയിരിയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സോഷ്യല്‍ സൈറ്റുകളില്‍ ഒരിടനേര ചര്‍ച്ച മാത്രമായി രണ്ട് മോഡലുകളുടെയും നഗ്‌നതാ പ്രദര്‍ശനം വന്നു മടങ്ങി. പിന്നെ ആവശ്യമെങ്കില്‍ സമ്മതിദായകര്‍ക്ക് രഹസ്യമായി ഇടയ്ക്ക് ടി.ദൃശ്യങ്ങള്‍ കാണാമല്ലോ.

സ്ത്രീസംരക്ഷണവും വനിതാ ക്ഷേമവുമെല്ലാം രാഹുല്‍ ഗാന്ധിയുടെ പ്രധാന തിരഞ്ഞെടുപ്പ് ചീട്ടുകളാണ്.

പ്രതിപക്ഷം സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന് പറയുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ഇത്തരത്തില്‍ ഒരു പെണ്ണിന്റെ ശരീര പ്രദര്‍ശനം പ്രചരണത്തിനായി ഉപയോഗിക്കരുത് എന്നറിയാതിരിയ്ക്കാന്‍ തരമില്ല. അവിടെയാണ് പി.ആറുകാരുടെ റോള്‍. അവര്‍ക്ക് പരസ്യപ്പണി മാത്രമല്ലേ അറിയുകയുള്ളൂ. രാഹുല്‍ ഗാന്ധിയുടെ ആദര്‍ശങ്ങളെ കുറിച്ചറിയില്ലല്ലോ.

ഇതിനിടെ അടുത്ത പരസ്യമിറങ്ങി. നേരത്തേതു പോലെയല്ല. “മാന്യമായ” പരസ്യം. ” ഓരോ കരങ്ങള്‍ക്കും ശക്തി ഓരോ കരങ്ങള്‍ക്കും പുരോഗതി”. ഈ പരസ്യ പരമ്പരയില്‍ രണ്ട് പരസ്യങ്ങളാണ് ഇറങ്ങിയത് ഒന്ന് ആദ്യം പറഞ്ഞ തീവ്ര ചിന്താഗതിയല്ല യുവാവേശം. രണ്ടാമത്തേത് “ഞാന്‍ അല്ല നമ്മള്‍”.
അടുത്തപേജില്‍ തുടരുന്നു


ചെറിയ ഒരു തെരുവില്‍, ചായക്കടയില്‍ ഇസ്തിരിയിട്ട് വടി പോലെയാക്കിയ ഖദറുമിട്ട് ഈ അണി രാഹുല്‍ ഗാന്ധി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെന്നും അദ്ദേഹം ഞാന്‍ എന്ന ചിന്താഗതിയില്ലാത്ത ഒരു നിസ്വാര്‍ത്ഥനാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നു.


[share]


ഇതില്‍ “തീവ്ര ചിന്താഗതിയല്ല യുവാവേശം” എന്ന പരസ്യമാണ് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്. മലയാളവും തമിഴും ഹിന്ദിയും ബംഗാളിയുമുള്‍പ്പെടെ ഒട്ടു മിക്ക ഇന്ത്യന്‍ ഭാഷകളിലും ഈ പരസ്യം വന്നു.

ഓരോ ഭാഷയിലും പ്രത്യേകം കഥാപാത്രങ്ങള്‍. എല്ലാവരും ചെറുപ്പക്കാര്‍. അതില്‍ എല്ലാ മതത്തിലും ജാതിയിലുമുള്ളവരുമുണ്ട്.  എല്ലാവരും ശുഭ്ര വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പറയുന്നത് ഒരേ ഡയലോഗ്. ആംഗ്യങ്ങള്‍ വരെ ഒന്ന്.

കാര്യം വളരെ സിമ്പിളാണ് ഒരു റോക്കറ്റ് സയന്‍സുമല്ല. രാജ്യത്തിനിപ്പോഴും യുവത്വമാണ്…. എന്ന് പറഞ്ഞാണ് ഡയലോഗ് തുടങ്ങുന്നത്. യുവാക്കളാണ് രാജ്യത്തിലധികവും. അവരെ മനസിലാക്കി പെരുമാറുന്നത് കോണ്‍ഗ്രസ് നേതാക്കളാണ്.

അവരില്‍ തന്നെ “ഓപ്പണ്‍ മൈന്‍ഡു”ള്ള “ലിബറല്‍”ആയ നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്നാണ് പരസ്യത്തിലെ പരസ്പര ബന്ധമില്ലാത്ത മുഴുനീള ഡയലോഗിന്റെ ചുരുക്കം.

ഇതില്‍ റോക്കറ്റ് സയന്‍സിന്റെ കാര്യം പറഞ്ഞതെന്തിനാണെന്നോ ഇടയ്ക്ക് വച്ച് “ഭാരത ശില്‍പികള്‍ നമ്മള്‍”എന്ന പാട്ട് ഓര്‍മ്മിപ്പിയ്ക്കുന്നതെന്തിനാണെന്നോ വ്യക്തമല്ല. ക്ലോസ് ഷോട്ടിലെടുക്കാന്‍ വേണ്ടി ആത്മവിശ്വാസമോ നിശ്ചയദാര്‍ഢ്യമോ ഒക്കെ സ്ഫുരിയ്ക്കുന്ന ആംഗ്യങ്ങള്‍ കൃതൃമമായി അവതരിപ്പിച്ചിട്ടുമുണ്ട്.

രണ്ടാമത് പറഞ്ഞ “ഞാനല്ല നമ്മള്‍” എന്ന പരസ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ “ഒരു എളിയ” അണി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തുന്നതാണ് ഇതിവൃത്തം. കൃതൃമമല്ലാത്ത ഒരൊറ്റ ആംഗ്യം പോലും അണിയില്‍ നിന്നു വരുന്നില്ല.

[]മോഡി രാജ്യത്ത് മുട്ടിനു മുട്ടിന് നമോ ചായക്കടകള്‍ തുറന്നതില്‍ പേടിച്ചായിരിയ്ക്കണം, ഒരു ചായക്കടയില്‍ നിന്നു കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അണി സംസാരിയ്ക്കുന്നത്.

ചെറിയ ഒരു തെരുവില്‍, ചായക്കടയില്‍ ഇസ്തിരിയിട്ട് വടി പോലെയാക്കിയ ഖദറുമിട്ട് ഈ അണി രാഹുല്‍ ഗാന്ധി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെന്നും അദ്ദേഹം ഞാന്‍ എന്ന ചിന്താഗതിയില്ലാത്ത ഒരു നിസ്വാര്‍ത്ഥനാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നു.

മോഡിയുടെ ഓരോ മുടിനാരിഴയുടെ വലിപ്പവും ഓരോ വിരലനക്കങ്ങളും വരെ പ്രഫഷനല്‍ പി.ആര്‍ കമ്പനികളുടെ നിര്‍ദേശമനുസരിച്ചാണെന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമാണ്.

മോടി ഒട്ടും കുറയ്ക്കാതെ രാഹുലും പിറകെ വച്ചു പിടിപ്പിയ്ക്കുകയാണ്. ഈ നാടകങ്ങളൊക്കെ കണ്ടുകൊണ്ടിരിയ്ക്കുന്ന മാലോകരാണ് തിരഞ്ഞടുപ്പില്‍ ആരെ ചുടണം ആരെ ചുടണ്ടയെന്ന് തീരുമാനിയ്‌ക്കേണ്ടത്.

ചായക്കടകളും തെരുവോരങ്ങളും കറുത്ത മനുഷ്യരും പീഡിതരും പ്രീണിതരും തങ്ങളുടേതാണെന്ന് കാണിയ്ക്കാന്‍ മത്സരിയ്ക്കുന്ന അല്‍പന്മാരായ ഈ രണ്ട് നേതാക്കളിലൊരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുകയെന്ന നേര് മാത്രം കണ്ണും കാതും തുറന്നിരിയ്ക്കുന്ന ചിലരെയെങ്കിലും പൊള്ളിയ്ക്കുന്നുണ്ടാവണം.


മറ്റ് ആഡ് സ്ലോട്ടുകള്‍ വായിക്കാം

മോഡിയുടെ ഗുജറാത്തി മേളകള്‍

ഒരു ‘പ്രെസ്റ്റിജ്’ ഇഷ്യു

We use cookies to give you the best possible experience. Learn more